അനുവാദമില്ലാത്ത ഇടവഴിയിലുടെ ഓടിച്ചു; കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

അനുവാദമില്ലാത്ത ഇടവഴിയിലുടെ ഓടിച്ചു; കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

ബ​സു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ഓടിച്ച കെഎസ്ആർടിസി ബസിടിച്ച് തെറിച്ചുവീണ വിദ്യാർത്ഥി മരിച്ചു

കോ​​ട്ട​​യം: ബ​സു​ക​ൾ​ക്ക് നി​രോ​ധ​ന​മു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ഓടിച്ച കെഎസ്ആർടിസി ബസിടിച്ച് തെറിച്ചുവീണ വിദ്യാർത്ഥി മരിച്ചു. സു​​ഹൃ​​ത്തി​​നെ പ​​രി​​ക്കു​​ക​​ളോ​​ടെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 

അതിരമ്പുഴ തെ​​ങ്ങും​​തോ​​ട്ട​​ത്തി​​ൽ സാ​​ബു ലൂ​​ക്കോ​​സി​​ന്‍റെ മ​​ക​​ൻ ന​​വീ​​ൻ സാ​​ബു(18) ആ​​ണ് മ​​രി​​ച്ച​​ത്. ന​​വീ​​ന്‍റെ സു​​ഹൃ​​ത്ത് അതിരമ്പുഴ ഞൊ​​ങ്ങി​​ണി​​യി​​ൽ ആ​​ഗ്ന​​ൽ ബെ​​ന്നി​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​ടി​​ബി റോ​​ഡി​​ൽ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡ് ക​​ഴി​​ഞ്ഞു സ്റ്റാ​​ർ ജം​​ഗ്ഷ​​നി​​ലേ​​ക്കു തി​​രി​​യു​​ന്നി​​ട​​ത്താ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ‌

കെ​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ട്ട ജ​ന്‍‌​റം ബ​​സ് സ്റ്റാ​​ർ ജം​​ഗ്ഷ​​നി​​ലേ​​ക്കു പോ​കാ​നാ​യി ഇ​ട​വ​​ഴി​​യി​​ലേ​ക്കു തി​രി​യുമ്പോൾ ബ​​സി​​ന്‍റെ പി​​ൻ​​ഭാ​​ഗം ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പൊലീസ് പ​​റ​​ഞ്ഞു. ആ​​ഗ്ന​​ലാ​​ണു ബൈ​​ക്കോ​​ടി​​ച്ചി​​രു​​ന്ന​​ത്. ഈ ​ഇ​ട​വ​ഴി​യി​ലൂ​ടെ ബ​​സു​​ക​​ൾ​​ക്കു പോ​​കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലാ​​ത്ത​​താ​​ണെന്ന് പൊലീസ് പറയുന്നു.

 പ്ല​​സ് ടു ​​ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന ന​​വീ​​ൻ, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ത്തു മ​​ട​​ങ്ങു​​മ്പോഴാണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com