കോണ്‍ഗ്രസ് കൊടിയുടെ മുകളില്‍ പച്ചനിറമാണോ? അതോ ലീഗിന്റെ ഇഷ്ടാനുസരണം അങ്ങനെ ആക്കിയതാണോ?; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ 

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതിന് പിന്നാലെ , വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തെ ട്രോളി സോഷ്യല്‍മീഡിയ.
കോണ്‍ഗ്രസ് കൊടിയുടെ മുകളില്‍ പച്ചനിറമാണോ? അതോ ലീഗിന്റെ ഇഷ്ടാനുസരണം അങ്ങനെ ആക്കിയതാണോ?; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ 

കൊച്ചി: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതിന് പിന്നാലെ , വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തെ ട്രോളി സോഷ്യല്‍മീഡിയ. നമ്മള്‍ ജയിക്കും നമ്മളേ ജയിക്കൂ എന്ന തലവാചകത്തോടെ രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കുവെച്ച ചിത്രമാണ് വിമര്‍ശനവിധേയമാകുന്നത്.

ബല്‍റാം പങ്കുവെച്ച ചിത്രത്തില്‍ കാണുന്ന ടോവിനോയും, കൊടിയുമാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കൊടിയുടെ സ്ഥാനത്ത് ചിത്രത്തില്‍ കാണുന്നത് തലകീഴായിട്ടുളള കൊടിയാണ്. കോണ്‍ഗ്രസിന്റെ കൊടി പോലും അറിയില്ലേ എന്ന മട്ടിലാണ് ബല്‍റാമിനെ സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നത്. രാഹുലിന് പകരം ടോവിനോയുടെ ചിത്രം നല്‍കിയതിനെയും സോഷ്യല്‍മീഡിയ വെറുതെ വിട്ടിട്ടില്ല. രാഹുല്‍ എത്തുന്നതിന് മുമ്പേ ടോവിനോയെ വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ് ബല്‍റാമിന്റെ പോസ്റ്റിനെ പരിഹസിച്ചുകൊണ്ടുളള ഒരു കമന്റ്. 

ആഹാ കൊടിയെല്ലാം തല കീഴായി തുടങ്ങിയോ ഇപ്പഴേ...കോണ്‍ഗ്രസ് കൊടിയുടെ മുകളില്‍ പച്ചനിറമാണോ??? അതോ ലീഗിന്റെ ഇഷ്ടാനുസരണം അങ്ങനെ ആക്കിയാതാണോ???.. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ട്രോളുകളായി പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സംഗതി പപ്പുമോന്റെ മോന്ത കണ്ടാല്‍ ആളുകള്‍ വോട്ടു ചെയ്യില്ലെന്ന് കരുതി, ഇങ്ങനെ ഒരു ചതി ചെയ്തത് മോശമായി പോയി ബലരാമാ... തുടങ്ങി രാഹുലിന് പകരം ടോവിനോയുടെ ചിത്രം കൊടുത്തതിനെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

രാഹുല്‍ എത്തുന്നതിന് മുമ്പേ ടോവിനോയെ വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്തു...ഫോട്ടോ ദാരിദ്ര്യം, ലൂസിഫര്‍ സിനിമ കണ്ടില്ല, എന്ന് തോന്നുന്നു...സ്വന്തം പാര്‍ട്ടിയുടെ കൊടിയും നേതാവിനെയും തിരിച്ചറിയാന്‍ കഴിയുന്നില്ല...  എന്നു തുടങ്ങി നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com