വവ്വാലുകളുടെ പ്രജനനകാലം; നിപ പേടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍; ജാഗ്രത നിര്‍ദേശം

കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലായിരുന്നു
വവ്വാലുകളുടെ പ്രജനനകാലം; നിപ പേടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍; ജാഗ്രത നിര്‍ദേശം

കൊഴിക്കോട്; വവ്വാലുകളുടെ പ്രജനനകാലമായതോടെ നിപ രോഗത്തിനെതിരേ ജാഗ്രത നിര്‍ദേശവുമായി കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍. മെയ് വരെ നീളുന്നതാണ് വവ്വാലുകളുടെ പ്രജനന കാലം. ഇക്കാലയളവില്‍ നിപ രോഗം വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യ വിദഗ്ധരുടെ ജാഗ്രത.

രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം. 

വവ്വാലുകളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി യാതൊരു കാരണവശാലും കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മാമ്പഴക്കാലം ആയതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com