ഗുഗിള്‍ മാപ്പും കൊണ്ട് വോട്ടുചോദിക്കാന്‍ പറ്റുമോ ?; യുവാക്കള്‍ രാവിലെ കാപ്പിയും കുടിച്ച് ഷൈന്‍ ചെയ്യുന്നവരെ കൊല്ലാനിറങ്ങുകയാണെന്ന് കണ്ണന്താനം

ജനം കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണം. നിസ്സാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്
ഗുഗിള്‍ മാപ്പും കൊണ്ട് വോട്ടുചോദിക്കാന്‍ പറ്റുമോ ?; യുവാക്കള്‍ രാവിലെ കാപ്പിയും കുടിച്ച് ഷൈന്‍ ചെയ്യുന്നവരെ കൊല്ലാനിറങ്ങുകയാണെന്ന് കണ്ണന്താനം

കൊച്ചി : ഞങ്ങളുടെ ചിത്രങ്ങള്‍ വെറുതെ കൊടുക്കാതെ ജീവിതം കൊണ്ട് ഞങ്ങള്‍ എന്ത് ചെയ്തു എന്ന് ജനങ്ങളോട് പറയൂ. ജനം സത്യം തിരിച്ചറിഞ്ഞ് മികച്ചവര്‍ക്ക് വോട്ടുചെയ്യട്ടെ എന്ന് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥിയുമായുള്ള കൂടിക്കാഴ്ചയിലാണ് കണ്ണന്താനം ഈ ആവശ്യമുന്നയിച്ചത്. 

ഞാന്‍ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കുന്നില്ല. അതെന്റെ ശൈലിയല്ല. ഞാന്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ആളാണ്. ജനാധിപത്യത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് അത് നടപ്പാക്കുമെന്നും കണ്ണന്താനം പറഞ്ഞു. 

ജനം കുറച്ചുകൂടി ഗൗരവമായി ചിന്തിക്കണം. നിസ്സാര കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. തന്നെ ട്രോളുന്നതുകൊണ്ട് വിഷമമൊന്നുമില്ല. ഇടതും വലതും ഭരിച്ച് ഇവിടെ കുളമാക്കി. ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു. അതുകൊണ്ടുതന്നെ യുവാക്കള്‍ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും കൊല്ലാന്‍ ഇറങ്ങുകയാണ്. ആര് ഷൈന്‍ ചെയ്യുന്നുവോ അവരെ കൊല്ലുകയാണ്. 

ഞാന്‍ എല്ലാ സംസ്ഥാനങ്ങളിലും പോയി എന്‍ഡിഎയ്ക്ക് വേണ്ടി വോട്ടുചോദിച്ചിട്ടുണ്ട്. അവിടെയെല്ലാം ഞങ്ങള്‍ക്ക് വോട്ടുചെയ്യണമെന്നാണ് പറയുന്നത്. ഗൂഗിള്‍ മാപ്പും ഇട്ട് മണ്ഡലത്തിന്റെ അതിര്‍ത്തി നോക്കിയല്ല വോട്ടുപിടിക്കുന്നത്. 

ജവാന്റെ മൃതദേഹത്തോടൊപ്പം നിന്ന് സെല്‍ഫി എടുത്തെന്നായിരുന്നു പ്രചാരണം. അതൊരു വ്യാജ വാര്‍ത്തയായിരുന്നു. കണ്ണന്താനം കോടതിയില്‍ കയറി വോട്ടുചോദിച്ചു എന്നാണ് മറ്റൊരു പ്രചാരണം. ജഡ്ജി ഇരിക്കുമ്പോഴേ, കോടതി ആവുന്നുള്ളൂവെന്ന് വക്കീല്‍ ആയ എനിക്ക് അറിയാമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

വേറെ ഏതെങ്കിലും ഒരു മന്ത്രി പ്രളയദുരിതാശ്വാസ ക്യാമ്പില്‍ മൂന്നാഴ്ച താമസിച്ചിട്ടുണ്ടോ?. വാചകമടിച്ചും മുദ്രാവാക്യം വിളിച്ചും എത്തിയതല്ല ഞങ്ങള്‍. കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഇതുവരെ എത്തിയത്. ടൈം മാഗസിന്‍ നൂറു നേതാക്കളില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തത് കഠിനാധ്വാനം ചെയ്തിട്ടാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com