ചൂടു കൂടുന്നു; തെൻമലയിൽ റെയിൽവേ ട്രാക്ക് വികസിച്ചു

നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് റെയിൽവേ ഉദ്യോ​ഗസ്ഥരെത്തി അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു.
ചൂടു കൂടുന്നു; തെൻമലയിൽ റെയിൽവേ ട്രാക്ക് വികസിച്ചു

പുനലൂർ: വേനൽ കടുത്തതിനെ തുടർന്ന് കൊല്ലത്ത് റെയിൽവേ ട്രാക്ക് വികസിച്ചതായി റിപ്പോർട്ട്. തെൻമലയിലെ റെയിൽവേ ട്രാക്കാണ് ചൂടേറ്റ് വികസിച്ചത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് റെയിൽവേ ഉദ്യോ​ഗസ്ഥരെത്തി അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. വികസിച്ച ഭാ​ഗം ​യാത്രായോ​ഗ്യമാക്കിയെന്നും അപകട സാധ്യതയില്ലെന്നും റെയിൽവേ അറിയിച്ചു.

സാധാരണയായി തണുപ്പുള്ള പ്രദേശമാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് കനത്ത ചൂട് അനുഭവപ്പെടാറുള്ളതായി ഉദ്യോ​ഗസ്ഥർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com