'വിജയ രാഘവന്റെ പരാമര്‍ശം അനുചിതം' ; എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് വി എസ്

സ്ഥാനാര്‍ത്ഥിക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയുള്ള പ്രവൃത്തിയാണെന്നും വിഎസ്
'വിജയ രാഘവന്റെ പരാമര്‍ശം അനുചിതം' ; എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് വി എസ്

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കുറച്ച് കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
സ്ഥാനാര്‍ത്ഥിക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയുള്ള പ്രവൃത്തിയാണെന്നും വിഎസ് ആരോപിച്ചു.  പരാമര്‍ശം വിവാദമാക്കുന്നവര്‍ കുഞ്ഞാലിക്കുട്ടിയെയാണ് മോശക്കാരനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി പി കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതിനാല്‍ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ലെ'ന്നായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യോഗത്തിലായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com