ഇടുക്കിയിൽ മൂന്നു വയസുകാരന് സൂര്യാഘാതമേറ്റു

കുമളി വെള്ളാരംകുന്നില്‍ മൂന്നു വയസുകാരന്‌ സൂര്യാഘാതമേറ്റു
ഇടുക്കിയിൽ മൂന്നു വയസുകാരന് സൂര്യാഘാതമേറ്റു

ഇടുക്കി: കുമളി വെള്ളാരംകുന്നില്‍ മൂന്നു വയസുകാരന്‌ സൂര്യാഘാതമേറ്റു. വെള്ളാരംകുന്ന്‌ തെക്കേടത്ത്‌ അനീഷ്‌-ബീനാ ദമ്പതികളുടെ മകന്‍ ആല്‍വിനാണ്‌ സൂര്യാഘാതമേറ്റത്‌. 

മുഖത്തും, കൈയ്യിലും പൊള്ളലേറ്റ പാടുണ്ട്‌. ആദ്യം ഹോമിയോ ആശുപത്രിയിലും പിന്നീട്‌ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. അംഗന്‍വാടിയില്‍ പോയി വരുന്നതിനിടെ സംഭവിച്ചതാകാമെന്നാണ്‌ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com