അമ്പലമുകള്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച: ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 05th April 2019 05:01 AM  |  

Last Updated: 05th April 2019 05:01 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: അമ്പലമുകളില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ പാചകവാതക ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. വാതകച്ചോര്‍ച്ച കണ്ടെത്തിയതോടെ ജീവനക്കാരെയെല്ലാം പ്ലാന്റില്‍ നിന്നും മാറ്റുകയായിരുന്നു.

ഇതിനിടെ പ്ലാന്റിന് സമീപത്ത് താമസിക്കുന്ന ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

പ്ലാന്റില്‍ പെട്ടെന്ന് വാതകച്ചോര്‍ച്ച ഉണ്ടാകാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടായിരുന്നു.