തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; ആകെ 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്, സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാര്‍

സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; ആകെ 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്, സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട്15ഉം സ്ഥാനാര്‍ത്ഥികളുണ്ട്. 

നാലാംതീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818.ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്.  ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. ഏറ്റവുംകൂടുതല്‍ ഭിന്നശേഷിക്കാരുള്ളത് കോഴിക്കോട്.

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍പാടില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വന്ന പരാതികളില്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസ്‌ലിം ലീഗ് വൈറസാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com