‘ശ്രീരാമസ്വാമിയെ സാക്ഷി നിർത്തി ഞാൻ പറയുന്നു; 23ന് എനിക്ക് വോട്ട് ചെയ്യേണ്ടിവരും'; ദൈവത്തിന്റെ പേരിൽ വീണ്ടും വോട്ടഭ്യർത്ഥിച്ച് സുരേഷ് ​ഗോപി

‘ശ്രീരാമസ്വാമിയെ സാക്ഷി നിർത്തി ഞാൻ പറയുന്നു 23ന് എനിക്ക് വോട്ട് ചെയ്യേണ്ടിവരും' - ദൈവത്തിന്റെ പേരിൽ വീണ്ടും വോട്ടഭ്യർത്ഥിച്ച് സുരേഷ് ​ഗോപി
‘ശ്രീരാമസ്വാമിയെ സാക്ഷി നിർത്തി ഞാൻ പറയുന്നു; 23ന് എനിക്ക് വോട്ട് ചെയ്യേണ്ടിവരും'; ദൈവത്തിന്റെ പേരിൽ വീണ്ടും വോട്ടഭ്യർത്ഥിച്ച് സുരേഷ് ​ഗോപി


തൃപ്രയാർ: ശബരിമല അയ്യപ്പ​ന്റെ പേരിൽ വോട്ട്​​ ചോദിച്ച്​ വിവാദത്തിലായ​ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്​ ഗോപി ​ദൈവത്തി​ന്റെ പേരിൽ ‘വോട്ടുറപ്പിച്ച്​’പുതിയ വിവാദത്തിൽ. ചൊവ്വാഴ്​ച നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിന്​ തുടക്കമിട്ട തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത്​ നടത്തിയ പ്രസംഗത്തിലാണ്​ ‘ശ്രീരാമസ്വാമിയെ സാക്ഷി നിർത്തി, ആഞ്​ജനേയനെ സാക്ഷി നിർത്തി ഞാൻ പറയുന്നു, 23ന് നിങ്ങൾക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും’ എന്ന്​ പറഞ്ഞത്​.

തൃശൂരിലെ പ്രസംഗത്തി​ന്റെ പേരിൽ തെരഞ്ഞെടുപ്പ്​ കമീഷൻ നൽകിയ നോട്ടീസിന്​ താൽക്കാലിക വിശദീകരണം നൽകുകയും വിശദമായ മറുപടി നൽകാൻ സമയം ആവശ്യപ്പെടുകയും ചെയ്​തിരിക്കെയാണ്​ പുതിയ വിവാദം.

കെട്ടിയിറക്കപ്പെട്ട എം.പി എന്ന എതിരാളികളുടെ ആക്ഷേപ​ത്തെക്കുറിച്ച്​ പ്രതികരിക്കുമ്പോഴാണ്​ സുരേഷ്​ ഗോപി വിവാദ പരാമർശം നടത്തിയത്​​. രാജ്യസഭാംഗം എന്ന നിലയിൽ താൻ ചെയ്ത കാര്യങ്ങൾ അന്വേഷിച്ച്​ കണ്ടെത്തിയാൽ 23ന്​ നിങ്ങൾ എനിക്ക്​ വോട്ട്​ ചെയ്യേണ്ടി വരുമെന്നാണ്​ അദ്ദേഹം പറഞ്ഞത്​.

കേരളത്തിൽ വികസം നടത്താൻ നരേന്ദ്ര മോദിക്ക് തന്നെ കെട്ടിയിറക്കിയ എം.പിയാക്കേണ്ടി വന്നുവെന്ന്​ സുരേഷ്​ ഗോപി പറഞ്ഞു. ആലപ്പുഴ ബണ്ട്, കിരീടം പാലം റോഡ് എന്നിവ താൻ ചെയ്ത കാര്യങ്ങളിൽ ചിലത്​ മാത്രം. വർഷങ്ങളായി ചെയ്യാതിരുന്നവയാണിത്. കേരളത്തി​​െൻറ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്പുകുലുക്കി എന്നെ നിങ്ങൾ പാർലമ​െൻറി​ലെത്തിക്കണം. അതിനുവേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com