നാമനിര്‍ദേശ പത്രിക; സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
നാമനിര്‍ദേശ പത്രിക; സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് സരിത നല്‍കേണ്ടിയിരുന്നതെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളുന്നതായി ഹൈക്കോടതി അറിയിച്ചത്. 

ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. സരിതയെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ചുുള്ള ഉത്തരവ് നിലവിലുണ്ട്. ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കീഴ്‌ക്കോടതി വിധിക്കെതിരേ സ്‌റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ സ്‌റ്റേ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണു പത്രിക തള്ളുന്നതെന്നുമായിരുന്നു കമ്മിഷന്റെ വിശദീകരണം. 

എന്നാല്‍ ഉത്തരവ് നിശ്ചിത സമയത്തിനുള്ളില്‍ വരണാധികാരിക്കു കൈമാറിയതായും ഇവ കൈപ്പറ്റിയതായി കാണിച്ച് വരണാധികാരി ഒപ്പിട്ട രേഖകളും സരിത തെളിവായി ചൂണ്ടിക്കാട്ടുന്നു. എല്ലാ നേതാക്കളും സമര്‍പ്പിച്ച രീതിയില്‍ തന്നെയാണു ഞാനും പത്രിക സമര്‍പ്പിച്ചത്. തന്റെ പത്രിക മാത്രം തള്ളിയതിനു പിന്നില്‍ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടെന്നും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നും സരിത എസ് നായര്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com