സ്വാശ്രയ മെഡിക്കല്‍ ഫീസ് : മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിന് സ്റ്റേ ഇല്ല

ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഫീസ് ശരിവച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു
സ്വാശ്രയ മെഡിക്കല്‍ ഫീസ് : മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി ; ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം സുപ്രിംകോടതി അംഗീകരിച്ചു. ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഫീസ് ശരിവച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ഫീസ് നിര്‍ണയത്തില്‍ കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.  

ഫീസ് അംഗീകരിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. 2016- 17 അധ്യയന വര്‍ഷത്തിലേക്ക് 4.15 ലക്ഷവും, 17 18 വര്‍ഷത്തിലേക്ക് 4.8 ലക്ഷവും 18 19 വര്‍ഷത്തിലേക്ക് 5.54 ലക്ഷവും ആണ് ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ചിരുന്നത്.

ഈ ഫീസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരി വച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഫീസ് നിര്‍ണ്ണയ സമിതിക്ക് ഫീസ് നിര്‍ണ്ണയിക്കുന്നതില്‍ ഉള്ള അധികാരം സംബന്ധിച്ചുള്ള മാനേജ്‌മെന്റുകളുടെ പരാതിയെ കുറിച്ച് വിശദമായി വാദം കേള്‍ക്കാം എന്ന് സുപ്രിം കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com