'ഇനി മണ്ഡലം അടുത്തറിയുന്നില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തേണ്ട'; വയനാടുകാരോട് സംവദിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുമായി രാഹുല്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th April 2019 06:10 AM  |  

Last Updated: 14th April 2019 06:10 AM  |   A+A-   |  

 

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ, രാജ്യശ്രദ്ധ ആകര്‍ഷിച്ച വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ സംവദിക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയാണ് പുതിയ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. മലയാളത്തിലാകും രാഹുല്‍ ട്വീറ്റ് ചെയ്യുക.  https://twitter.com/RGwayanadOffice എന്നതാണ് ലിങ്ക്. പതിനേഴാം തീയതി കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളുടെ വിശദാംശങ്ങള്‍ പുതിയ പ്രൊഫൈലില്‍ വിവരിച്ചിട്ടുണ്ട്.