ബെന്നി ബഹനാൻ ഇന്നുമുതൽ വീണ്ടും പ്രചാരണത്തിനിറങ്ങും 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th April 2019 05:38 AM  |  

Last Updated: 14th April 2019 05:38 AM  |   A+A-   |  

 

കൊ​​​ച്ചി: ഹൃദ്രോ​ഗ ചി​​​കി​​​ത്സ​​​യെ​​ത്തു​​​ട​​​ർ​​​ന്നു വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ചാ​​​ല​​​ക്കു​​​ടി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലത്തിലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ പ്ര​​​ചാ​​​ര​​​ണ​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​കും. ഒ​​​ന്ന​​​ര​​​യാ​​​ഴ്ച​​​ത്തെ വി​​​ശ്ര​​​മ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണു വീ​​ണ്ടും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​ന് പു​​​ത്ത​​​ൻ​​​കു​​​രി​​​ശി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം എ കെ  ആ​​​ന്‍റ​​​ണി​​​ക്കൊ​​പ്പം ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ പ​​​ങ്കെ​​​ടു​​​ക്കും.

വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും റോ​​​ഡ്ഷോ​​​ക​​​ൾ ന​​​ട​​​ത്തും. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളും റോ​​​ഡ്ഷോ​​​ക​​​ളു​​​മാ​​​യി മ​​ണ്ഡ​​ല​​ത്തി​​ൽ സ​​​ജീ​​​വ​​​മാ​​​കും. സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​മാ​​​രാ​​​യ വി ​​​പി സ​​​ജീ​​​ന്ദ്ര​​​ൻ, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി, റോ​​​ജി എം ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​വ​​​ന്ന പ്ര​​​ചാ​​​ര​​​ണ ​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു.