വിശ്വാസ സംരക്ഷണം: ഭരണത്തിലിരിക്കെ മോദി എന്തു ചെയ്‌തെന്ന് ആന്റണി 

ണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരിഹാസ്യമാണെന്ന്ആന്റണി
വിശ്വാസ സംരക്ഷണം: ഭരണത്തിലിരിക്കെ മോദി എന്തു ചെയ്‌തെന്ന് ആന്റണി 

തൃശൂര്‍ : വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ സുപ്രീം കോടതി വിധി വന്നതിനാല്‍, ആചാര-വിശ്വാസങ്ങള്‍ ബോധ്യപ്പെടുത്താനും വിശദീകരിക്കാനും മോദിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ഉറക്കം നടിച്ച് ഒന്നും ചെയ്തില്ലെന്ന് തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ 'രാഷ്ട്രീയം പറയാം' സംവാദത്തില്‍ പങ്കെടുത്ത് ആന്റണി കുറ്റപ്പെടുത്തി. 

ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കേരളം കലാപഭൂമിയാക്കാന്‍ തന്റെ പാര്‍ട്ടിക്കാരെ അനുവദിച്ച ശേഷം വിശ്വാസ സംരക്ഷണത്തിനു നടപടിയെടുക്കുമെന്ന് ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ നാടകമാണ്. കോഴിക്കോട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരള ജനതയെ പരിഹസിക്കുന്നതാണ്. ആചാര-വിശ്വാസ സംരക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ഭരണകാലങ്ങളില്‍ ഒരു ഭക്തനും കോടതിയില്‍ പോകേണ്ടി വന്നിട്ടില്ല.  ബിജെപി ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതു രാജ്യദ്രോഹമാണെന്നും ആന്റണി പറഞ്ഞു.

കേന്ദ്രത്തിലെ ഭരണ മാറ്റത്തിനൊടൊപ്പം കേരളത്തിലെ പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കലുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡയെന്നും ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com