ബൂത്ത‌ുകളിൽ അട്ടിമറി; ബം​ഗാളിലും ത്രിപുരയിലും റീ പോളിം​ഗ് വേണമെന്ന് യച്ചൂരി

മിക്ക ഇടങ്ങളിലും സുരക്ഷാ സേന ഉണ്ടായിരുന്നില്ലെന്നും ബൂത്തുകളില്‍ അട്ടിമറി നടന്നു - 464 ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന് യച്ചൂരി 
ബൂത്ത‌ുകളിൽ അട്ടിമറി; ബം​ഗാളിലും ത്രിപുരയിലും റീ പോളിം​ഗ് വേണമെന്ന് യച്ചൂരി


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബം​ഗാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ബം​ഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വൻ കൃത്രിമം നടന്നു.

ത്രിപുരയിൽ പോളിങ് കേന്ദ്രങ്ങളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അം​ഗമാണെങ്കിൽ മർദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇതിനെതിരെ നടപടി എടുക്കണം-യെച്ചൂരി പറഞ്ഞു. ആന്ധ്രപ്രദേശിൽ ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. അത് പുലർച്ചവരെ തുടർന്നു. യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണ്. 

കൃത്രിമത്വം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തിൽ തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കൾ കമീഷനുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com