കൂടുതല്‍ ഭൂരിപക്ഷം നൽകിയാൽ ഒരു പവൻ സ്വർണ്ണം സമ്മാനം; വയനാട്ടുകാരോട് രമേശ് ചെന്നിത്തല 

രാഹുൽ ​ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദ്ധാനം
കൂടുതല്‍ ഭൂരിപക്ഷം നൽകിയാൽ ഒരു പവൻ സ്വർണ്ണം സമ്മാനം; വയനാട്ടുകാരോട് രമേശ് ചെന്നിത്തല 

കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജനവിധി തേടുന്ന യുപിഎ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാനുള്ള കോൺ​ഗ്രസ് ശ്രമങ്ങൾ തുടരുന്നു. ഭൂരിപക്ഷം കൂട്ടാൻ വീണ്ടും സമ്മാനം പ്രഖ്യാപിച്ചിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കോൺ​ഗ്രസിപ്പോൾ. രാഹുൽ ​ഗാന്ധിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണമാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദ്ധാനം. 

വയനാട്ടിൽ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷവുമായി രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് കോൺ​ഗ്രസ് പ്രതീക്ഷ. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളില്‍നിന്നാണു രാഹുലിന് ഏറ്റവുമധികം ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ലീഗിന്‍റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തിൽ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തല ഒരു പവന്‍റെ വാഗ്ദ്ധാനം നടത്തിയത്.

ഏറ്റവുമധികം ഭൂരിപക്ഷം നേടുന്ന മണ്ഡലത്തിലെ ഭാരവാഹികള്‍ക്കു സമ്മാനം നൽകുമെന്ന് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതായിരുന്നു. ഇതിന് പുറമെയാണ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രഖ്യാപനം. കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മിറ്റിക്കു സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com