പാലക്കാട് പൊള്ളുന്നു, ചൂട് വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസ്‌

മലമ്പുഴയില്‍ ഇന്ന് രേഖപ്പെടുത്തിയ 41.01 ഡിഗ്രി സെല്‍ഷ്യസാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില
പാലക്കാട് പൊള്ളുന്നു, ചൂട് വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസ്‌

പാലക്കാട്: പാലക്കാട് ജില്ലയില്‍ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. മലമ്പുഴയില്‍ ഇന്ന് രേഖപ്പെടുത്തിയ 41.01 ഡിഗ്രി സെല്‍ഷ്യസാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില. 

മാര്‍ച്ചില്‍, തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ പാലക്കാട്ടെ ചൂട് 41 ഡിഗ്രിയിലെത്തിയിരുന്നു. 41.9 ഡിഗ്രിയാണ് പാലക്കട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. 2016ലായിരുന്നു ചൂട് അത്രയും കൂടിയത്. പാലക്കാടിന് പിന്നാലെ കോട്ടയം, പുനലൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 

അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടുതലായതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു. സൂര്യാഘാത മുന്നറിയിപ്പ് ഇല്ലെങ്കിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com