കൃപേഷിന് വീടൊരുങ്ങി ; ഗൃഹപ്രവേശം വെള്ളിയാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 09:15 AM  |  

Last Updated: 17th April 2019 09:17 AM  |   A+A-   |  

കൃപേഷിന്റെ ഒറ്റമുറി കുടില്‍

 

കാസര്‍കോട് : കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്യാട്ടെ കൃപേഷിന്റെ കുടുംബത്തിനായി പുതിയ വീടൊരുങ്ങി. പുതിയ വീടിന്റെ ഗൃഹപ്രവേശം 19 ന് ( വെള്ളിയാഴ്ച) നടക്കും. 

രാവിലെ 11 നാണ് ഗൃഹപ്രവേശ ചടങ്ങ് നടക്കുക. കൃപേഷിന്റെ ഒറ്റമുറി കുടിലിന്റെ  സ്ഥിതി അറിഞ്ഞ ഹൈബി ഈഡന്‍ എംഎല്‍എയാണ് തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി നടപ്പാക്കുന്ന തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. 

19 ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എയും പങ്കെടുക്കും. ഫെബ്രുവരി 17 നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും വെട്ടേറ്റ് മരിക്കുന്നത്. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ ഒമ്പതോളം പേര്‍ അറസ്റ്റിലായി.