മാതാവിന്റെ ക്രൂരമര്‍ദ്ദനം; കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

മാതാവിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ
മാതാവിന്റെ ക്രൂരമര്‍ദ്ദനം; കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മാതാവിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്റെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കും. മാതാപിതാക്കളുടെ കൂടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ സാമൂഹ്യക്ഷേമവകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് കുറ്റ സമ്മതം നടത്തി. 

കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചതായും തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും ഡോക്ടര്‍ പറഞ്ഞു. രുന്ന നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും കുറ്റര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വധശ്രമത്തിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുക്കളയിലെ മേശയില്‍ നിന്ന് കുട്ടി താഴേക്ക് വീഴ്ന്നാണ് അപകടമുണ്ടായതെന്നാണ് കുട്ടിയുടെ പിതാവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com