രമ്യ ഹരിദാസിനെതിരായ പരാമർശം; എ വിജയരാഘവന് താക്കീത്

അപകീർത്തികരമായ പ്രസ്താവന നടത്തിയ വിഷയത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് താക്കീത്
രമ്യ ഹരിദാസിനെതിരായ പരാമർശം; എ വിജയരാഘവന് താക്കീത്

തിരുവനന്തപുരം: അപകീർത്തികരമായ പ്രസ്താവന നടത്തിയ വിഷയത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് താക്കീത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് താക്കീത് നൽകിയത്. 

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123(4) ന്‍റെ ലംഘനമാണിതെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി. 

എൽഡിഎഫ് കൺവീനറുടെ മോശം പരാമർശത്തിനെതിരെ ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്ന ആരോപണവുമായി രമ്യ ഹരിദാസ് വനിതാ കമ്മീഷനെതിരെയും ആരോപണമുന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com