പത്തനംതിട്ടയില്‍ കനത്ത മഴ; അമിത് ഷാ പരിപാടി വെട്ടിച്ചുരുക്കി

കനത്തമഴയെ തുടര്‍ന്ന് കെ സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കി
പത്തനംതിട്ടയില്‍ കനത്ത മഴ; അമിത് ഷാ പരിപാടി വെട്ടിച്ചുരുക്കി

പത്തനംതിട്ട: കനത്തമഴയെ തുടര്‍ന്ന് കെ സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കി. തുടര്‍ന്ന് ആലപ്പുഴയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററില്‍ അമിത് ഷാ ആലപ്പുഴയ്ക്ക് തിരിച്ചു. 

വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ കനത്തമഴയിലും വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് റോഡ് ഷോയില്‍ അണിനിരന്നത്. അമിത് ഷായ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥിയെ കുടാതെ ബിജെപി സംസ്ഥാനപ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജും വാഹനത്തില്‍ ഉണ്ടായിരുന്നു. നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തിലെത്തുന്ന റോഡ് ഷോയ്ക്ക് പിന്നാലെ പൊതുസമ്മേളനത്തിലും അമിത് ഷാ സംസാരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com