മോഷണശ്രമം ചെറുത്തു: ട്രെയിന്‍ യാത്രക്കിടെ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രെയിനില്‍ മടങ്ങുമ്പോഴാണ് സംഭവം. 
മോഷണശ്രമം ചെറുത്തു: ട്രെയിന്‍ യാത്രക്കിടെ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മലയാളി വനിതാ ഡോക്ടറെ മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ തുളസിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രെയിനില്‍ മടങ്ങുമ്പോഴാണ് സംഭവം. 

റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുമ്പോള്‍ മോഷ്ടാക്കാള്‍ ഇവരുടെ ഭാഗ് തട്ടിപ്പറിക്കുകയായിരുന്നു. ഇത് ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് തുളസി ട്രെയിനിന്റെ അടിയിലേക്ക് വീണ് മരിച്ചത്. ട്രെയിനില്‍ തുളസിക്കൊപ്പം ഭര്‍ത്താവ് രുദ്രകുമാറും മകളും ഭര്‍ത്താവും മകളുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. ബഹളം കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും ഡോക്ടര്‍ ട്രെയിനിനടിയിലേക്ക് വീണ് കഴിഞ്ഞിരുന്നു.

കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാര്യസ്യാരുയുടെയു ശേഖരവാര്യരുടെയും മകളായ തുളസി മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗാവിലേക്ക് ഭര്‍ത്താവുമൊത്ത് പോയതാണ്. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിവരുന്‌പോഴായിരുന്നു സംഭവം.

മുപ്പത് വര്‍ഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ തറവാട് വീടിനോട് ചേര്‍ന്ന് ക്ലീനിക്ക് നടത്തിവരികയായിരുന്നു തുളസി. പ്രദേശവാസികള്‍ക്ക് സേവനം പോലെയായിരുന്നു ഡോക്ടറുടെ പ്രവര്‍ത്തനം. തുച്ഛമായ ഫീസ് മാത്രം വാങ്ങി ജനകീയ ഡോക്ടര്‍ എന്ന പേര് തുളസി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com