രാജീവിനായി ഇന്ന് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്‌ഷോ; അണിനിരക്കാന്‍ സിനിമാക്കാരും

മഹാരാജാസ് കോളേജില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ചാത്യാത്ത് റോഡില്‍ അവസാനിക്കും
രാജീവിനായി ഇന്ന് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്‌ഷോ; അണിനിരക്കാന്‍ സിനിമാക്കാരും

കൊച്ചി : എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി പി രാജീവിന് വോട്ടുതേടി കൊച്ചി നഗരത്തിലെ വിവിധ കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകീട്ട് നാലിനാണ് റോഡ് ഷോ ആരംഭിക്കുക. 

മഹാരാജാസ് കോളേജില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ചാത്യാത്ത് റോഡില്‍ അവസാനിക്കും. സംവിധായകരായ ആഷിക് അബു, മധു സി നാരായണന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. 

രാജീവിന് പിന്തുണയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രാജീവ് വീണ്ടും സഭയില്‍ എത്തണമെന്ന് ഞാന്‍ പറയുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ് ലി പറഞ്ഞിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് യോജിക്കുകയാണ്. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നല്ലൊരു വായനക്കാരന്‍ കൂടിയാണ് രാജീവെന്നും മാധവന്‍ പറഞ്ഞു. 

മെട്രോ ഉള്‍പ്പെടെയുള്ള പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ രാജീവിന്റെ നിശബ്ദമായ ഇടപെടലുണ്ട്. ആരോഗ്യ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും എന്‍എസ് മാധവന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com