പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വികെ ശ്രീകണ്ഠൻ രംഗത്ത്. തനിക്കെതിരെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തിയെന്നും വിജയസാധ്യത നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
എതിർ സ്ഥാനാർത്ഥികൾ പണം ഇറക്കാൻ മത്സരിച്ചപ്പോൾ പാർട്ടി നേതൃത്വം പിരിച്ചെടുത്ത പണം നൽകിയില്ല. ഇക്കാരണത്തിലാണ് പ്രചാരണത്തിൽ താൻ പിന്നോക്കം പോയത്. തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനിൽക്കുന്നതായി ശ്രീകണ്ഠൻ കെപിസിസിക്കു നേരത്തേ പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ പ്രധാനനേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ശ്രീകണ്ഠൻ പരാതിപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ