കടല്‍ക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; രാത്രി മത്സ്യബന്ധനം വിലക്കി, ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് രാത്രി 11.30 വരെ ശക്തിയേറിയ വലിയ തിരമാലകള്‍ കേരളതീരത്തുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
കടല്‍ക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു; രാത്രി മത്സ്യബന്ധനം വിലക്കി, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : കേരളതീരത്ത് അതിശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ രാത്രി സമയത്ത് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനം നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് രണ്ടര മീറ്ററോളം തിരമാലകള്‍ ഉയരുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. 

ഇന്ന് രാത്രി 11.30 വരെ ശക്തിയേറിയ വലിയ തിരമാലകള്‍ കേരളതീരത്തുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 അടുത്ത രണ്ട് ദിവസങ്ങളില്‍ കടല്‍ക്ഷോഭം വര്‍ധിക്കുമെന്നും അതിശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ മെയ് ഒന്ന് വരെ ജാഗ്രത പാലിക്കാനാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. 

ആലപ്പുഴയിലും തിരുവനന്തപുരത്തും കടലാക്രമണം ശക്തമായതായി റിപ്പോര്‍ട്ടുകളുണ്ട്. പലഭാഗങ്ങളിലും വെള്ളത്തിനൊപ്പം മണ്ണും കൂടി അടിച്ചുകയറുന്നതിനാല്‍ കടല്‍ഭിത്തി മണ്ണിനടിയില്‍ ആയി. വീടുകളിലേക്ക് വരെ വെള്ളം കയറുന്നതായും പ്രദേശവാസികള്‍ പറയുന്നു. കടലാക്രമണം തുടര്‍ന്നാല്‍ തീരപ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com