പികെ ശ്രീമതിയുടെ പിറന്നാളാഘോഷം മെയ് നാലിന്; വിപുലമായ പരിപാടികള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th April 2019 04:38 AM  |  

Last Updated: 25th April 2019 04:39 AM  |   A+A-   |  

 

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മറ്റി അംഗവും കണ്ണൂര്‍ എംപിയും മുന്‍മന്ത്രിയുമായിരുന്നു പികെ ശ്രീമതിയുടെ എഴുപതാം പിറന്നാള്‍
സത്കലാപീഠം പയ്യന്നൂരിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. മെയ് നാലിന് വൈകീട്ട് അയോധ്യ ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, സിനിമാ നടന്‍മാരായ മാമുക്കോയ, ഗിന്നസ് പക്രു, സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍, അംബുജാക്ഷന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്  രമേഷ് നാരായണനും മധുശ്രീ നാരായണനും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും നടക്കും.