പതിനഞ്ച് മാസമായ പെൺകുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയിലെ വീട്ടിൽ 

ആലപ്പുഴയിലെ പട്ടണക്കാടാണ് സംഭവം
പതിനഞ്ച് മാസമായ പെൺകുഞ്ഞ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയിലെ വീട്ടിൽ 

ആലപ്പുഴ: പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.  ആലപ്പുഴയിലെ പട്ടണക്കാടാണ് സംഭവം. പുതിയകാവ് കൊല്ലംപള്ളി കോളനിയിലെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. 

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com