ബെന്യാമിന് മുട്ടത്തു വർക്കി പുരസ്കാരം 

സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വർക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു
ബെന്യാമിന് മുട്ടത്തു വർക്കി പുരസ്കാരം 

തിരുവനന്തപുരം: സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വർക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രഫ. പി ആർ സി നായർ രൂപകൽപന ചെയ്​ത ദാരു ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ ആർ മീര, എൻ ശശിധരൻ, പ്രഫ. എൻ വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്​ പുരസ്​കാര ജേതാവിനെ കണ്ടെത്തിയത്​. 

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ്​ 28ന്​ പന്തളത്ത്​ ചേരുന്ന സാംസ്​കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്​കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ ആർ മീരക്കായിരുന്നു പുരസ്​കാരം ലഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com