കണ്ണൂരില്‍ സദാചാരഗുണ്ടായിസം: പെണ്‍കുട്ടിയുടെ കൈ തല്ലിയൊടിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th April 2019 03:52 PM  |  

Last Updated: 28th April 2019 03:52 PM  |   A+A-   |  

 

കണ്ണൂര്‍: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ യുവതിടെ കൈ ഒടിഞ്ഞു. കണ്ണൂര്‍ തലശ്ശേരി പയ്യാമ്പലം ബീച്ചിലാണ്  യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബീച്ചില്‍ വെച്ച് കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ  ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയെ മര്‍ദിക്കുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.