പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍; സിപിഎം സൈബര്‍ പോരാളിയെ കൂട്ടആക്രമണത്തിലൂടെ പൂട്ടിച്ചു; ട്രോള്‍

കൂട്ടമായി പേജിനെ റിപ്പോര്‍ട്ട് ചെയ്തതോടെ ആറുലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജ് അപ്രത്യക്ഷമാവുകയായിരുന്നു
പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍; സിപിഎം സൈബര്‍ പോരാളിയെ കൂട്ടആക്രമണത്തിലൂടെ പൂട്ടിച്ചു; ട്രോള്‍

സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ ശക്തീകേന്ദ്രമായിരുന്ന പോരാളി ഷാജിക്ക് പൂട്ടുവീണു. കോണ്‍ഗ്രസിന്റെയും ബിജെപിയും ഒത്തൊരുമിച്ച് പേജിനെ പൂട്ടിക്കാന്‍ രംഗത്തെത്തിയതോടെയാണ് പോരാളി ഷാജിയ്ക്ക് അടിപതറിയത്. കൂട്ടമായി പേജിനെ റിപ്പോര്‍ട്ട് ചെയ്തതോടെ ആറുലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജ് അപ്രത്യക്ഷമാവുകയായിരുന്നു. രൂക്ഷ വിമര്‍ശനത്തിലൂടെ എതിരാളികള്‍ക്കെതിരേ രംഗത്തെത്തിയിരുന്ന പോരാളി ഷാജി സൈബര്‍ സഖാക്കളുടെ ശക്തിയായിരുന്നു. ഏറെ നാളായി സിപിഎം നടത്തിയിരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പോരാളി ഷാജിയായിരുന്നു. 

പോരാളി ഷാജി അപ്രത്യക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികള്‍ നിറയുകയാണ്. നിരവധി പേരാണ് പോരാളി ഷാജിയ്ക്ക് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചത്. ബിജെപിയുടെ സൈബര്‍ സംഘമാണ് പോരാളി ഷാജിയെ പൂട്ടിക്കാനായി ആദ്യം ഇറങ്ങിപ്പുറപ്പെട്ടത്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളുടെ പിന്തുണ ലഭിച്ചതോടെയാണ് പോരാളി ഷാജിയുടെ അന്ത്യമാവുകയായിരുന്നു. ബിജെപിയ്‌ക്കൊപ്പമുള്ള കോണ്‍ഗ്രസിന്റെ അവിശുദ്ധ കൂട്ടുകെട്ടെനെതിരേ പോരാളി ഷാജിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. 

എതിരാളികള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോരാളി ഷാജി നടത്തിയിരുന്നത്. പഴയ പ്രസംഗങ്ങളും നിലപാടുമാറ്റങ്ങളും പഴയ പത്രവാര്‍ത്തകളുമെല്ലാം ഇതിനായി ഉപയോഗിച്ചിരുന്നു. രൂക്ഷവിമര്‍ശനങ്ങളടങ്ങിയ ട്രോളുകളും മൂര്‍ച്ചയേറിയ വാക്കുകളും നിറച്ചതായിരുന്നു പോസ്റ്റുകള്‍. ചില വിമര്‍ശനങ്ങള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയായിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ കാരണമായിരുന്നു. 

എന്തായാലും പോരാളി ഷാജിയെ കൊന്നതിന്റെ സന്തോഷത്തിലാണ് എതിരാളികള്‍. പോരാളി ഷാജിയെ വെച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ നിറയുന്നത്. എന്നാല്‍ പോരാളി ഷാജിയെ അങ്ങനെയൊന്നും തകര്‍ക്കാനാവില്ല എന്നാണ് ആരാധകരുടെ പക്ഷം. ഒരു പേജ് പൂട്ടിയാല്‍ ആയിരം പേജുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വെല്ലുവിളിയുമായി ഷാജിയുടെ പുതിയ പേജ് രാവിലെ സമഹൂമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ പിന്തുണയാണ് ഇതിന് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com