'ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ; ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്'

സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ് സഹായിക്കുന്നത്
'ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ; ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്'

കൊച്ചി: ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നീരീക്ഷകനും അധ്യാപകനുമായ ഡോ. ആസാദ്. കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്തിന് എന്തിനാണ് ഇത്രമാത്രം മന്ത്രിമാര്‍. ചീഫ് വിപ്പിന് എന്താണ് ചെയ്യാനുള്ളത്. പിന്നോക്ക വികസന കോര്‍പറേഷന് ഇല്ലാത്ത എന്ത് 'ആഢ്യത്വ'മാണ് മുന്നോക്ക വികസന കോര്‍പറേഷനുള്ളത്. ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്. പലരെയും കുടിയിരുത്താന്‍ എത്രയേറെ തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്! ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്തെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ. സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ് സഹായിക്കുന്നതെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പില്‍ തോറ്റ പൊതുപ്രവര്‍ത്തകന് മറ്റൊരു ചുമതലയും നല്‍കിക്കൂടാ എന്ന വാദത്തില്‍ കഴമ്പില്ല. കേരള സര്‍ക്കാര്‍ ഡോ. എ സമ്പത്തിനെ ദില്ലി പ്രതിനിധിയായി നിയമിച്ചതിനെ സംബന്ധിച്ചുതന്നെയാണ് പറയുന്നത്. അങ്ങനെയൊരു ദൗത്യം നിര്‍വ്വഹിക്കാന്‍ സമ്പത്തിനുള്ള അര്‍ഹതയെപ്പറ്റിയും എനിക്കു സംശയമില്ല. കേരളം ലോകസഭയിലേക്കയച്ച പുതുതലമുറയിലെ പാര്‍ലമെന്റേറിയന്മാരില്‍ മുന്‍നിരക്കാരനാണ് അദ്ദേഹം. ഈ ദൗത്യവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

പക്ഷെ, പ്രശ്‌നമതല്ലല്ലോ. നമുക്കെന്തിനാണ് ഇത്രയേറെ കാബിനറ്റ് പദവിക്കാര്‍? ഉപദേശി പരമ്പരപോലെ മന്ത്രിപദവിയ്ക്കും കണ്ണികളേറുന്നു. മന്ത്രിമാരുടെ എണ്ണം കുറച്ചു മാതൃക കാണിച്ച ഇടതുപക്ഷ സര്‍ക്കാറുകളുണ്ടായിരുന്നു നമുക്ക്. അതൊക്കെ പഴങ്കഥ. ഇപ്പോള്‍ ചെലവു ചുരുക്കല്‍ അനിവാര്യമായ കാലത്ത് അധികാരം അതിന്റെ ധൂര്‍ത്തരൂപം പുറത്തെടുക്കുന്നു. ജനങ്ങളില്‍നീന്നു ആകാവുന്നതത്രയും ശേഖരിച്ച ശേഷം പ്രളയ സെസും ഏര്‍പ്പെടുത്തുമ്പോഴാണ് സര്‍ക്കാറിന്റെ ഈ കൈവിട്ട കളി.

കേരളംപോലെ ഒരു കൊച്ചു സംസ്ഥാനത്തിന് എന്തിനാണ് ഇത്രമാത്രം മന്ത്രിമാര്‍? ചീഫ് വിപ്പിന് എന്താണ് ചെയ്യാനുള്ളത്? പിന്നോക്ക വികസന കോര്‍പറേഷന് ഇല്ലാത്ത എന്ത് 'ആഢ്യത്വ'മാണ് മുന്നോക്ക വികസന കോര്‍പറേഷനുള്ളത്? ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എന്തുപദേശമാണ് സര്‍ക്കാറിന്റെ വിശുദ്ധ പശുക്കള്‍ ചുരത്തുന്നത്? പലരെയും കുടിയിരുത്താന്‍ എത്രയേറെ തസ്തികകളാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്! ഇതു ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയല്ലെങ്കില്‍ മറ്റെന്ത്?

ഇടതുപക്ഷ സര്‍ക്കാറില്‍നിന്നു പ്രതീക്ഷിക്കാത്ത ഭരണനയവും നടത്തിപ്പുമാണ് കാണുന്നത്. ചൂഷക സംഘങ്ങളുടെയും മുന്നോക്ക വിഭാഗങ്ങളുടെയും സര്‍ക്കാറായി ഇടതുപക്ഷ സര്‍ക്കാര്‍ മാറാമോ? പ്രളയാനന്തരം എന്തെങ്കിലും ചെലവു ചുരുക്കല്‍ സര്‍ക്കാര്‍ നടപ്പിലാക്കണമായിരുന്നു. ഉല്‍ഘാടന മാമാങ്കങ്ങള്‍ വേണ്ടെന്നു വെയ്ക്കാം. പോകുന്നിടത്തെല്ലാമുള്ള പൊലീസ് അകമ്പടിയും സുരക്ഷാവലയ നിര്‍മാണവും ഉപേക്ഷിക്കാം. ജനങ്ങളെ പണയം വെച്ച കാശിന് കോര്‍പറേറ്റുകളെയും നാട്ടുമുതലാളിമാരെയും ഊട്ടുന്നത് കുറയ്ക്കാം, അങ്ങനെ എന്തെല്ലാം രീതിയില്‍ മാതൃകയാവാമായിരുന്നു! പക്ഷെ, വലതുപക്ഷ സര്‍ക്കാറുകളോടാണ് താരതമ്യവും മത്സരവും. ജനങ്ങളാണ് എതിര്‍പക്ഷം!!!

എ സമ്പത്ത്

ഈ പോക്ക് എങ്ങോട്ടാണെന്ന് അവര്‍ ചിന്തിക്കട്ടെ. സര്‍വ്വത്ര ഇരുട്ടു പരക്കുമ്പോള്‍ ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന നേതൃത്വം ആരെയാണ് സഹായിക്കുന്നത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com