''നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ''

പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ
''നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ''

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ. എസ് രാജേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പരിഹസിച്ചു. 

അപകടത്തില്‍ വൈദ്യുതമന്ത്രി എംഎം മണിയും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു എന്നായിരുന്നു മണി അഭിപ്രായപ്പെട്ടത്. 

എസ് രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാതി രാത്രി മദ്യപിച്ച് അപകടകരമായി ഡ്രൈവ് ചെയ്ത് ഒരു മനുഷ്യ ജീവനെടുക്കുക..അതും മാധ്യമപരിലാളിത ഐഎഎസ് ബ്യൂറോക്രാറ്റ്..പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ

കെ എം ബഷീറിന് ആദരാഞ്ജലികള്‍..

രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ വിമര്‍ശിച്ച് കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഖാവേ ... ഇത്തരം മനുഷ്യജീവിതങ്ങള്‍ പലരും പലരുടെയും ഇതിന് മുന്‍പും എടുത്തിട്ടുണ്ട്. അന്ന് പ്രതികരിക്കാത്തവര്‍ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ. ശത്രുവിന്റെ പതനത്തില്‍ സന്തോഷിക്കാതെ മരണപെട്ട ആ മനുഷ്യന്റ കുടുംബത്തിനെന്തെങ്കിലും ചെയ്യൂ...എന്നായിരുന്നു ഒരാളുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com