ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് അന്നു തന്നെ കേസെടുക്കേണ്ടതായിരുന്നു; ഒരു ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് എന്‍എസ് മാധവന്‍

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് നേരത്തെ തന്നെ ശ്രീറാം വെങ്കട്ടരാമനെതിരെ കേസ് എടുക്കേണ്ടതായിരുന്നെന്ന് എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്‍. ചെറിയ കുറ്റങ്ങള്‍ക്കു നേരെ പൊലീസ് കണ്ണടയ്ക്കുമ്പോഴാണ് ആളുകള്‍ വലിയ കുറ്റങ്ങള്‍ ചെയ്യുന്നതെന്ന് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്ന ചിത്രം നേരത്തെ ശ്രീറാം വെങ്കട്ടരാമന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു. നിയമം നടപ്പിലാക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍ തന്നെ നിയമം ലംഘിക്കുന്നു എന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. 

ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് അന്നു തന്നെ ശ്രീറാം വെങ്കട്ടരാമനെതിരെ കേസെടുക്കേണ്ടതായിരുന്നെന്ന് മാധവന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നെന്നും എന്‍എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ  അപകടം വരുത്തിവച്ചത് ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചു വാഹനമോടിച്ചതുകൊണ്ടാണെന്നാണ് പൊലീസ് നിഗമനം. സിറാജ് പത്രത്തിന്റെ യൂണിറ്റ് മേധാവി കെഎം ബഷീറാണ് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com