'ചുട്ടെടുക്കാന്‍ ചക്കക്കുരുവല്ല, ബില്ലുകളാണ്; ഇങ്ങനെയും ഫാസിസം കടന്നുവരും': എംഎം മണി

പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു - ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു
'ചുട്ടെടുക്കാന്‍ ചക്കക്കുരുവല്ല, ബില്ലുകളാണ്; ഇങ്ങനെയും ഫാസിസം കടന്നുവരും': എംഎം മണി

തിരുവനന്തപുരം: തിടുക്കപ്പെട്ട് പാസ്സാക്കിയ ബില്ലുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മന്ത്രി എംഎം മണി.ചുട്ടെടുക്കുകയാണ്; 
ചക്കക്കുരുവല്ല, ബില്ലുകളാണ്.ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ, പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണ്. എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .ഫാസിസം ഇങ്ങിനെയും കടന്നുവരും.ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ലെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനും ബില്ലുകള്‍ തിടുക്കപ്പെട്ട് പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. 

'ബില്ലുകള്‍ പാര്‍ലമെന്റ് സൂക്ഷ്മാവലോകനം ചെയ്യണമെന്നാണ് . ഈ ചാര്‍ട്ട് എങ്ങനെയാണ് കാര്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതെന്നാണ് കാണിച്ചു തരുന്നത്. നമ്മള്‍ പിസ്സ ഡെലിവര്‍ ചെയ്യുകയാണോ ചെയ്യുന്നത് അതോ നിയമം പാസ്സാക്കുകയാണോ', ട്വിറ്ററില്‍ ഡെറിക് ഒബ്രിയാന്‍ കുറിച്ചു.ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്ക് നിരത്തിയുള്ള ചിത്രം പങ്കുവെച്ചാണ്  ഡെറിക് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ചുട്ടെടുക്കുകയാണ്; 
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ, 
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്. 
പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com