'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല
'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

പാലക്കാട് : മകളെ കാണാന്‍ അനുവദിക്കണമെന്നും, എവിടെയാണ് കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും, കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുകയോ അമ്മയായ തന്റെയൊപ്പം വിടുകയോ ചെയ്യണമെന്ന പരാതിയുമായി ബിന്ദു തങ്കം കല്യാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി. മുന്‍ ഭര്‍ത്താവ് കമല്‍ സി ചവറയ്‌ക്കെതിരെയാണ് ബിന്ദു പരാതിയുമായി രംഗത്തുവന്നത്. 

കമലുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകള്‍ ഭൂമിയെ അയാള്‍ തിരിച്ച് വിട്ടില്ല. അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാള്‍ ഒളിവില്‍ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായതെന്നാണ് അറിയുന്നത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല. 

ഒരു വര്‍ഷമായി ഇയാള്‍ ഇസ്‌ലാമിലേക്ക് മതം മാറി കമല്‍ സി നജ്മല്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. നേരത്തെ ദേശീയ ഗാനത്തെ അവഹേളിച്ചതിന് ഇയാള്‍ക്കെതിരെ UAPA പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പൊലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് 8 ദിവസം തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്റിലായിട്ടുണ്ട്. നിരന്തരമായി കേസുകളില്‍പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാള്‍ കുഞ്ഞിനെ മതം മാറ്റി പണം തട്ടാന്‍ ഉപയോഗിക്കുകയാണെന്നും ബിന്ദു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. പല വേദികളിലും തട്ടവും പര്‍ദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്‌കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭൂമിയെ secular ആയിട്ടാണ് സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം. ബിന്ദു തങ്കം കല്യാണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭൂമി മോള്‍ക്ക് വേണ്ടി ഒരമ്മയുടെ അപേക്ഷ..

ഭൂമിയെ കാണാന്‍ അനുവദിക്കണം..
എവിടെയാണ് കുട്ടി താമസിക്കുന്നതെന്ന് വെളിപ്പെടുത്തണം..
കുഞ്ഞിനെ secular ആയി വളര്‍ത്താന്‍
സഹായിക്കണം..
കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിര്‍ത്തുകയോ അമ്മയായ എന്റെയൊപ്പം വിടുകയോ ചെയ്യണം.. കുട്ടിയെ അടിയന്തിരമായി കൗണ്‍സിലിംഗ് വിധേയമാക്കണം..
സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭൂമിക്ക് വേണ്ടി ഇടപെടണം.. മുഖ്യമന്ത്രിക്കും DGP ക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി..

ഞാന്‍ പാലക്കാട്, അട്ടപ്പാടി അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയും ഭൂമി എന്ന പന്ത്രണ്ട് വയസുള്ള മകളുടെ അമ്മയുമാണ്. ഞാനും ഭൂമിയുടെ അച്ഛന്‍ കമല്‍ ചന്ദ്രന്‍ പിള്ള സി., ( കമല്‍ സി ചവറ, കമല്‍ സി നജ്മല്‍) ശരതം, കോട്ടക്കകം, ചവറ പി.ഒ, കൊല്ലം എന്ന ആളുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകള്‍ ഭൂമിയെ അയാള്‍ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് TC പോലും വാങ്ങാതെ ഇയാള്‍ കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ June 17 ന് കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തെന്നും June 27 വരെ 7 ദിവസം കുട്ടി സ്‌കൂളിലെത്തിയിട്ടുണ്ടെന്നും പിന്നെ വിവരമൊന്നും ഇല്ലെന്നുമാണ് July അവസാന ആഴ്ച വിളിച്ചപ്പോള്‍ Headmaster പറഞ്ഞത്. അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാള്‍ ഒളിവില്‍ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല. ഇയാള്‍ ചേര്‍ത്തു എന്ന് പറയുന്ന സ്‌കൂളില്‍ കാണാന്‍ ചെന്നാല്‍ SDPI ക്കാരെക്കൊണ്ട് കൈയ്യും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. നാല് മാസമായി കുഞ്ഞിനെ കാണാത്തതിനാല്‍ പലവട്ടം ഞാന്‍ pressure കുറഞ്ഞും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായും കിടപ്പിലായി. സുഹൃത്തുക്കള്‍ വഴി ഇതറിയിച്ചിട്ടും ഇയാള്‍ കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ കുഞ്ഞിന് വേണ്ടി നിയമപരമായി നീങ്ങിയാല്‍ എനിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് കൊടുക്കുമെന്നും ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് കമല്‍.

ഒരു വര്‍ഷമായി ഇയാള്‍ ഇസ്‌ലാമിലേക്ക് മതം മാറി കമല്‍ സി നജ്മല്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇസ്ലാം മതത്തില്‍ നിന്നും കല്യാണം കഴിക്കണമെന്നുള്ള അയാളുടെ സമുദായക്കാരുടെ സമ്മര്‍ദ്ദം കൊണ്ട് രണ്ടാം ഭാര്യയായ പത്മയോട് ഇയാള്‍ നിരന്തരമായി പ്രശ്‌നത്തിലായിരുന്നു. അയാള്‍ ഭാര്യയേയും അമ്മയെയും ഉപദ്രവിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അവര്‍ അഡ്മിറ്റായി ചികിത്സ തേടുകയും ചെയ്തിരുന്നു.അയാള്‍ ഉപദ്രവിച്ചിട്ട് പത്മയുടെ അമ്മയുടെ മുന്‍വശത്തെ ഒരു പല്ല് ഇളകിപ്പോവുകയും ചെയ്തു. അവര്‍ ഇയാള്‍ക്കെതിരെ പരാതി കൊടുക്കുകയും (Crime No.0562/2019 is registered u/s Ipc 1860-376,307,325,420,506, Scheduled Castes And Scheduled Tribes(Prevention ofAttrocities)Act, 1989(Amendment 2015)- 3 (1)(f), 3 (1) (g), 3 (1) (r ), 3 (1) (w) (i), 3 (1) (W) (ii), Juvanile Justice (Care and Protection of Children) Act, 2015-75 dated 04/July/2019 22:47 at Peramangalam PS at Thrissur Ctiy.AtX kabw Ia sImSp¯ ]cmXnbn ]ß{]nb¡pw A½ A½p¡p«n¡pw FXnsc IPC 1860 Sec.323,324, POCSO, 2012, Sec,91,9n,10, Juvanile Justice Act 2015 Sec.75 പ്രകാരവും 2/7/2019 ല്‍ ഇതേ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതറിഞ്ഞ് പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു പോയി ഞാന്‍ അന്വേഷിക്കുകയും കുട്ടിയെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി നിര്‍ത്തണമെന്ന് തൃശൂര്‍ Child Welfare Committee ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ ഹാജരാക്കിയപ്പോള്‍ പോലീസുകാരേയും മറ്റുള്ളവരേയും തള്ളിമാറ്റി കുഞ്ഞുമായി ഇയാള്‍ മലപ്പുറത്തേക്ക് പോയി.
ഇതിന് മുന്‍പും ദേശീയ ഗാനത്തെ അവഹേളിച്ചതിന് ഇയാള്‍ക്കെതിരെ UAPA പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പോലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് 8 ദിവസം തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്റിലായിട്ടുണ്ട്.
നിരന്തരമായി കേസുകളില്‍പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാള്‍ കുഞ്ഞിനെ മതം മാറ്റി പണം തട്ടാന്‍ ഉപയോഗിക്കുകയാണ്.പല വേദികളിലും തട്ടവും പര്‍ദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്‌കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭൂമിയെ secular ആയിട്ടാണ് സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം.

രണ്ടാംഭാര്യ പത്മപ്രിയ കൊടുത്ത കേസ് പിന്‍വലിക്കാന്‍ ഇയാള്‍ 3 ലക്ഷംരൂപ കൊടുത്തിട്ടുണ്ട്.ഇത് മുസ്ലീം സഹോദരങ്ങള്‍ സഹായിച്ചതാണ് എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ജോലിയോ വരുമാനമോ ഇല്ലാത്ത ഇയാള്‍ ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്.

കൂടാതെ മകളെ sexual harrassment നടത്തി എന്ന അയാളുടെ പരാതിയില്‍ കേസെടുക്കുന്നില്ല എന്നും കേസിലെ പ്രതികള്‍ എന്നും പറഞ്ഞ് ഭാര്യ പത്മപ്രിയയുടെയും അമ്മയുടേയും ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിന് പോലീസ് സ്‌റ്റേഷന് മുന്‍പില്‍ നിരാഹാര സമരം തുടങ്ങുന്നുവെന്നും ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേരളാ പോലീസിന്റെ ഓണ്‍ലൈന്‍ official പേജിലും ഇയാള്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. എന്നാല്‍ ഭാര്യ പണം കിട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറായതോടെ മകള്‍ക്കെതിരെയുള്ള POSCO കേസും ഇയാള്‍ക്ക് പ്രശ്‌നമല്ലാതായിരിക്കുകയാണ്.

കുട്ടി ഉപദ്രവിക്കപ്പെട്ടു എന്നത് അവളുടെ മൊഴിയില്‍ വ്യക്തമാണ്.ഇത് സത്യമാണെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ അയാള്‍ക്ക് മറ്റൊരു കേസില്‍ നിന്ന് രക്ഷപെടാന്‍ എന്റെ കുഞ്ഞിനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെങ്കില്‍ കുട്ടികളുടെ സംരക്ഷണത്തിനായി നിലനില്‍ക്കുന്ന ഗുരുതരമായ ഒരു നിയമം ദുരുപയോഗം ചെയ്തതിനും ഒരു POSCO Victim എന്ന രീതിയില്‍ സമൂഹമധ്യത്തില്‍ എന്റെ മകളെ അപമാനിച്ചതിനും അവളുടെ അന്തസിനും സാമൂഹ്യ ജീവിതത്തിനും കളങ്കം വരുത്തിയതിനും ക്രിമിനല്‍ നടപടി പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കണം.ഇയാള്‍ രണ്ടാം ഭാര്യ കൊടുത്ത കേസില്‍ ഒളിവില്‍ പോയ സമയത്ത് അപരിചിതരായ പലരോടും കുട്ടിയെ രണ്ടു മൂന്ന് ദിവസം സംരക്ഷിക്കുമോ എന്ന് ചോദിച്ചതായി പലരും പറഞ്ഞു.എന്നാല്‍ മാനസികനില ശരിയല്ലാത്ത ഇയാളുമായി എന്തെങ്കിലും പ്രശ്‌നം ഭാവിയില്‍ ഉണ്ടായാല്‍ കുട്ടിയെ വെച്ച് സ്വന്തം ഭാര്യക്കെതിരെ കൊടുത്തതുപോലെ POSCO കേസ് കൊടുക്കുമോ എന്ന് പേടിച്ചിട്ടാണ് സഹായിക്കാതിരുന്നതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞതിന് തെളിവുണ്ട്. കളവ് പറഞ്ഞ് മറ്റുള്ളവരെ പ്രശ്‌നത്തിലാക്കുന്ന ഒരു കുട്ടി എന്ന ലേബലിലാണ് പലരും ഇപ്പോള്‍ കുഞ്ഞിനെ കാണുന്നത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമലിനാണ്. പോക്‌സോ കേസില്‍ പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ പോലും ഇയാള്‍ തയ്യാറായിട്ടില്ല. കമലിന്റെ അടുത്ത് നിന്ന് മാറ്റി നന്നായി കൗണ്‍സില്‍ ചെയ്താല്‍ കുട്ടി പറയുന്നത് സത്യമാണോയെന്നും കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. ഉണ്ടെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും ഇല്ലെങ്കില്‍ ആരാണ് കള്ളം പറയാന്‍ പ്രേരിപ്പിച്ചതെന്നും പുറത്ത് വരും. ഇതിനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും കുഞ്ഞിന്റെ മാനസിക നില പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഈ വിഷയത്തില്‍ ഇടപെടുകയോ മകള്‍ക്ക് വേണ്ടി കോടതിയിലോ പോലീസിലോ പരാതിപ്പെടുകയോ ചെയ്താല്‍ എനിക്കെതിരെയും മകളെക്കൊണ്ട് POSCO കേസ് കൊടുപ്പിക്കും എന്നാണ് എന്നേയും എന്റെ സുഹൃത്തുക്കളേയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇയാളെ ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കണമെന്ന് അറിയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com