ക്യാമ്പില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമം: ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി 

ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമം
ക്യാമ്പില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമം: ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി 

മലപ്പുറം: ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമം. ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

മലപ്പുറം പൊന്നാനി എ വി സ്‌കൂളിലാണ് സംഭവം. ക്യാമ്പില്‍ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് ആറുപേര്‍ക്കുമെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com