'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരിപ്പ്'; 'രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം വരിച്ച ലിനുവിനെ ആര്‍എസ്എസ് ആക്കി'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരിപ്പ്' - 'രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം വരിച്ച ലിനുവിനെ ആര്‍എസ്എസ് ആക്കി' - വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരിപ്പ്'; 'രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം വരിച്ച ലിനുവിനെ ആര്‍എസ്എസ് ആക്കി'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ദുരിതാശ്വാസക്യാംപില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയപ്പോഴാണ് കോഴിക്കോട് കുണ്ടായിത്തോടുള്ള ലിനുവിന് ദാരുണാന്ത്യമുണ്ടായത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ്  യുവാക്കള്‍ രണ്ട് സംഘമായി തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയില്‍ ഉണ്ടാവുമെന്ന് കരുതി തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന് അഗ്നിശമന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ലിനുവിന്റെ ദാരുണാന്ത്യം കേരളത്തെയൊന്നാകെ ദുഖത്തിലാഴ്ത്തുകയും ചെയ്തു.

ലിനുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒന്നും ഉരിയാടിയില്ലെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ലിനു മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇട്ട പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിനിടയാകുന്നത്. സ്വന്തം ജീവന്‍ സഹജീവികള്‍ക്കുവേണ്ടി ബലി നല്‍കിയത് ഒരു ആര്‍. എസ്. എസ് പ്രവര്‍ത്തകനായതുകൊണ്ടുമാത്രമാണ് പിണറായി ഇങ്ങനെ ചെയ്തത്. ഇത്രയും നീചമായ മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാവുന്നത് ഈ നാടിന്റെ ദുര്‍ഗ്ഗതിയാണെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.   സുരേന്ദ്രന്റെ ഈ ഫെയ്‌സ് ബുക്ക് പോസ്്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രക്ഷാപ്രവര്‍ത്തകരുടെ ജാതിയും മതവും നോക്കി വര്‍ഗീയത ആളിക്കത്തിക്കുന്നത് നാടിന് ദോഷമെ ചെയ്യൂ എന്നതാണ് ഭൂരിപക്ഷം പേരുടെയും കമന്റുകള്‍. ഇത്തരം പോസ്റ്റുകള്‍ ഇട്ടതിലൂടെ നിങ്ങള്‍ പ്രളയത്തെക്കാളും ദുരന്തമാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ എണ്ണത്തിനും കുറവില്ല. പ്രളയത്തിനും കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം പ്രളയകാലത്തിന്റെ ഓര്‍മ്മക്കായി ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തേണ്ട രണ്ടുപേരുകളാണ് ലിലുവും നൗഷാദുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മന്ത്രി തോമസ് ഐസക് ഉള്‍പ്പെടയുള്ളവര്‍ ലിനുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പോസ്റ്റ് ഇട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com