'സിഎംഡിആര്‍എഫ് ഉള്ളപ്പോള്‍ എന്തിന് വേറൊരു സൂര്യോദയം?; കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്', സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ ബ്രോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് നായര്‍ ഐഎഎസ്.
'സിഎംഡിആര്‍എഫ് ഉള്ളപ്പോള്‍ എന്തിന് വേറൊരു സൂര്യോദയം?; കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്', സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ ബ്രോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് നായര്‍ ഐഎഎസ്. 'ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്‌സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികള്‍ നിങ്ങള്‍ക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വിശ്വസ്തരായ സംഘടനകള്‍ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.'-അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാന്‍ പിരിവിടുന്ന കാര്യമല്ല പറയുന്നത്)

ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരില്‍ പേര്‍സണല്‍ അക്കൗണ്ടിലേക്കു സംഭാവനകള്‍ അയക്കുന്നത് മാക്‌സിമം ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പണം ചെലവാക്കാന്‍ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികള്‍ നിങ്ങള്‍ക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷന്‍ പോയിന്റുകള്‍ വഴിയോ വിശ്വസ്തരായ സംഘടനകള്‍ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.

പണമായിട്ട് കൊടുക്കാനാണെങ്കില്‍ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷന്‍. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത, നല്ല ട്രാക്ക് റക്കോര്‍ഡുള്ള സന്നദ്ധ സംഘടനകള്‍. ഉഡായിപ്പുകള്‍ എന്ന് ഫീല്‍ ചെയ്യുന്ന കേസുകള്‍ പോലീസില്‍ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തില്‍ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്‌സ്പ്രഷന്‍ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?

#CompassionateKeralam
#എന്തിന്#വേറൊരു#സൂര്യോദയം?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com