ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു.
ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

കത്തിയ ഓട്ടോയില്‍ നിന്ന് ഫ്രാന്‍സിസിനെ പുറത്തെടുത്ത് ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താനാവൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com