നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി വിഎന്‍ രവിയാണ് പിടിയിലായത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശ്രീലങ്കയിലേക്ക് പോകാന്‍ എത്തിയതായിരുന്നു രവി. 

ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരനോട് പറഞ്ഞതിന് പിന്നാലെയാണ് ഇയാളെ സിഐഎസ്എഫ് പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോള്‍ ബോബ് കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണി മുഴക്കിയ കുറ്റത്തിന് നെടുമ്പാശേരി പൊലീസിന് കൈമാറി. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com