ആശുപത്രിയിലെ പ്രസവ വാര്‍ഡിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി

കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്തു നിന്നും 60 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്
ആശുപത്രിയിലെ പ്രസവ വാര്‍ഡിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി

കൊല്ലം : ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി. കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്തു നിന്നും 60 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്. എക്‌സൈസ് ഇന്റലിജന്‍സും സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.   

താലൂക്കാശുപത്രി കെട്ടിടത്തിന്റെ പ്രസവ വാര്‍ഡിനു സമീപത്താണു 2 മാസം പ്രായമുള്ള ചെടി കണ്ടെത്തിയത്. സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com