നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍ കോട്ടയം ,എറണാകുളം, ഇടുക്കി,കാസര്‍ഗോഡ്, തൃശ്ശൂര്‍  എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത 
നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനാല്‍  ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റതിരിഞ്ഞ് ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

20/08/ 2019 ഇടുക്കി ,മലപ്പുറം , കോഴിക്കോട്, വയനാട് 
21/08/ 2019  ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍ 
22/08/ 2019  കോട്ടയം ,എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് 
23/08/ 2019  മലപ്പുറം ,കണ്ണൂര്‍ ,കാസര്‍ഗോഡ്
24/08/ 2019 ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍


ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com