മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 300 കോടി എവിടെ; ആരോപണവുമായി ബിജെപി

ദുരിതാശ്വാസനിധിയില്‍ ലഭിച്ച തുക 14 ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നു ധനമന്ത്രി പറയുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 300 കോടി എവിടെ; ആരോപണവുമായി ബിജെപി

കൊച്ചി: സാലറി ചാലഞ്ച് ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. 300 കോടിയോളം  രുപയുടെ കുറവാണ് വെബ്‌സൈറ്റില്‍ കാണുന്നത്. ഈ തുക എവിടെപ്പോയ്?

ദുരിതാശ്വാസനിധിയില്‍ ലഭിച്ച തുക 14 ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നു ധനമന്ത്രി പറയുന്നു. പ്രളയബാധിതര്‍ക്കു തുക ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിനാണെന്ന് മന്ത്രി വിശദീകരിക്കണം. ദുരിതാശ്വാസനിധിയിയുടെ പേരില്‍ വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്നും പ്രളയത്തില്‍പ്പെട്ട പലര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞിട്ടും  പതിനായിരം അടിയന്തരസഹായം പോലും കൊടുത്തിട്ടില്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com