തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം; രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് പിഎസ് ശ്രീധരന്‍പിള്ള

തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം -  രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് പിഎസ് ശ്രീധരന്‍പിള്ള
തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം; രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്‌റ്റെന്ന് ആവര്‍ത്തിച്ച ശ്രീധരന്‍ പിള്ള, ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കൂടാതെ തുഷാറിന്റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോള്‍ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാറിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ബിജെപി എന്തുചെയ്‌തെന്ന് പുറത്ത് പറയാന്‍ സൗകര്യമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എന്‍ഡിഎയെ തകര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചാല്‍ നടക്കില്ല. മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്റെ പൂജാമുറിയില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുമാണെന്നും ശ്രീധരന്‍ പിള്ളയുടെ പരിഹാസം.

്അതേസമയം കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പണം തട്ടാനുള്ള പരാതിക്കാരന്റെ ശ്രമമാണെന്നുമായിരുന്നു തുഷാറിന്റെ വാക്കുകള്‍. 

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് ചൊവ്വാഴ്ച തുഷാര്‍ അറസ്റ്റിലായത്. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെ തുഷാറിന് ജാമ്യം ലഭിച്ചു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് മുതിരില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ജയില്‍ മോചിതനായ ശഷം തുഷാര്‍ വെള്ളാപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com