തുഷാറിനെ പോലെയാണോ ജയില്‍ കിടക്കുന്ന മറ്റ് ആളുകള്‍?;  വിചിത്രവാദവുമായി ഇപി ജയരാജന്‍

തുഷാറില്‍ ആരോപിക്കുന്ന കുറ്റമാണോ ജയിലില്‍ കഴിയുന്ന മറ്റുമലയാളികളും ചെയ്തത്
തുഷാറിനെ പോലെയാണോ ജയില്‍ കിടക്കുന്ന മറ്റ് ആളുകള്‍?;  വിചിത്രവാദവുമായി ഇപി ജയരാജന്‍

തിരുവനന്തപുരം: ചെക്ക് കേസില്‍ ദുബായില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിയുടെ  മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. തുഷാര്‍ ദുബായില്‍ ജയിലിലായത് മറ്റു പ്രതികള്‍ ജയിലില്‍ ആയതുപോലെയല്ലെന്ന് ജയരാജന്‍ പറഞ്ഞു

തുഷാറിന്റെ അറസ്റ്റില്‍ അസ്വഭാവികതയുണ്ട്. തുഷാറില്‍ ആരോപിക്കുന്ന കുറ്റമാണോ ജയിലില്‍ കഴിയുന്ന മറ്റുമലയാളികളും ചെയ്തത്.. മുഖ്യമന്ത്രി എന്ന നിലയില്‍ തുഷാറിന്റെ മോചനത്തിനായി ഇടപെട്ടതില്‍ എന്താണ് തെറ്റ്. ബിജെപി നേതാവിന് വേണ്ടിയും കത്തയക്കാമെന്ന് ജയരാജന്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വഴിവച്ചതിന് പിന്നാലെയാണ് ഇപിയുടെ വിചിത്രവാദം. അറസ്റ്റില്‍ ആശങ്കയറിച്ച് പിണറായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുണ്ട്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും തുഷാറിന് ലഭ്യമാക്കണമെന്നും വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
 

മുഖ്യമന്ത്രി തുഷാറിന്റെ മോചനത്തിനായി ഇടപെട്ടതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എമാരായ വിഡി സതീശന്‍, കെഎസ് ശബരിനാഥന്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍ ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നു. അതു മാത്രമല്ല, സ്വന്തം പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ഗള്‍ഫില്‍ ചെക്ക് കേസില്‍ പെട്ടു .എന്നിട്ട് ഇതു വരെ അവര്‍ക്ക് ആര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com