കൊങ്കണ്‍ വഴി ചില ട്രെയിനുകള്‍ നാളെയും ഓടില്ല; രണ്ട് പ്രത്യേക സര്‍വീസുകള്‍

മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ (തിങ്കള്‍) യും നിയന്ത്രണമുണ്ട്
കൊങ്കണ്‍ വഴി ചില ട്രെയിനുകള്‍ നാളെയും ഓടില്ല; രണ്ട് പ്രത്യേക സര്‍വീസുകള്‍

കൊച്ചി: മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ (തിങ്കള്‍) യും നിയന്ത്രണമുണ്ട്. ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 

തിങ്കളാഴ്ച 12217 കൊച്ചുവേളി ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, 56640 മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് പാസഞ്ചര്‍, 10216 എറണാകുളം മഡ്ഗാവ് എക്‌സ്പ്രസ്, 22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്, 19577 തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്, 22636 മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് എക്‌സ്പ്രസ്, 22635മഡ്ഗാവ്മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്. 

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളംഅജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളിപോര്‍ബന്തര്‍ എക്‌സ്പ്രസ് എന്നിവയാണ് പാസഞ്ചര്‍ ട്രെയിനുകളായി ഓടിക്കുക. എറണാകുളംഅജ്മീര്‍ ട്രെയിന്‍ എറണാകുളത്തു നിന്ന് രാത്രി 8.25ന് പുറപ്പെടും. മരുസാഗര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനിന് സ്‌റ്റോപ്പുണ്ടായിരിക്കും. കൊച്ചുവേളി പോര്‍ബന്തര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ സര്‍വീസ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളി പോര്‍ബന്തര്‍ എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് ഉണ്ടായിരിക്കും. 

16512- 16514 കണ്ണൂര്‍ കാര്‍വാര്‍ കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ്,12134 മംഗളൂരു ജംങ്ഷന്‍ മുംബൈ സിഎസ്ടി എക്‌സ്പ്രസ്,12977 എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ ഞായറാഴ്ച സര്‍വീസ് റദ്ദാക്കിയിരുന്നു. എറണാകുളം നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസും ഞായറാഴ്ച ഈറോഡ് വഴി തിരിച്ചുവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com