സകലകലകളുടെയും ഇടം; സ്‌പെയ്‌സസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

ഡിസി കിഴക്കെമുറി ഫൗേഷന്റെയും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും ഡിസി ബുക്‌സിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ 'SPACES- Design, Culture & Politics' സംഘടിപ്പിക്കുന്നു.
സകലകലകളുടെയും ഇടം; സ്‌പെയ്‌സസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും ഡിസി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'SPACES- Design, Culture & Politics' സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്നില്‍വച്ച് നടക്കുന്ന ഫെസ്റ്റിവലില്‍ ലോകപ്രശസ്തരായ സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, കലാ-സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്‌പെയിന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

മലയാളത്തിന്റെ അഭിമാനമായ കവി പ്രൊഫ. സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറെന്ന നിലയില്‍ നേതൃത്വംനല്‍കുമ്പോള്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ടിഎം സിറിയക്കാണ് ഫെസ്റ്റിവല്‍ക്യുറേറ്റര്‍. ചരിത്രം, ഡിസൈന്‍, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആര്‍ക്കി
ടെക്ചര്‍, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ ഇവിടെ അരങ്ങേറുന്നു. 

മാധവ് ഗാഡ്ഗില്‍, ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ, പ്രശസ്ത ആര്‍ക്കിടെക്ട് ബിവി ദോഷി,വികാസ് ദിലവരി, ജയാ ജയ്റ്റ്‌ലി, ശശി തരൂര്‍, ഇറാ ത്രിവേദി, പ്രകാശ് രാജ്, ടിഎം കൃഷ്ണ, സാറാ ജോസഫ്, എന്‍എസ്. മാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡകണ്ണങ്കര, ഡീന്‍ ഡിക്രൂസ്, റസൂല്‍ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ബോസ്
കൃഷ്ണമാചാരി, സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട്, കെആര്‍. മീര, പദ്മപ്രിയ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ, മുഖാമുഖങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോ പ്പുകള്‍, പരമ്പരാഗത തൊഴില്‍വിദഗ്ധരുടെ അനുഭവാഖ്യാനങ്ങള്‍ എന്നിവയും ഫെസ്റ്റില്‍ ഉള്‍പ്പെടു ത്തിയിട്ടണ്ട്. 

ആര്‍ക്കിടെക്ച്ചര്‍ എന്ന സംസ്‌കാരത്തെ പ്പറ്റിയും കേരളത്തിന്റെ ആഗോള സ്വത്വത്തെക്കുറിച്ചും മുംബൈയിലെ പൈതൃകസംരക്ഷണത്തെക്കുറി ച്ചും പുണ്യസ്ഥലങ്ങളിലെ ജ്ഞാനഭാവത്തെക്കുറിച്ചും വായനശാല, ചായക്കട, ഷാപ്പ് തുടങ്ങിയ പങ്കുവയ്ക്കിലിടങ്ങളിലെ ബലതന്ത്രത്തെക്കു
റിച്ചും ഒന്നാം ദിവസം ചര്‍ച്ച ചെയ്യും. പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തെ പ്പറ്റി ഡോ. വിഎസ്. വിജയന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലുമായി സംഭാഷണം നടത്തും.

സിനിമയിലേയും സാഹിത്യത്തിലേയും കഥപറച്ചിലിന്റെ ആര്‍ക്കിടെക്ച്ചറും, നമ്മുടെ കരകൗശലപാരമ്പര്യങ്ങളുടെ പുനരുജ്ജീവനവും സൂക്ഷിപ്പും, സ്വതന്ത്ര സമൂഹങ്ങളുമൊക്കെ രണ്ടാംനാള്‍ ചര്‍ ച്ചചെയ്യപ്പെടും. മനു എസ് പിള്ളയുമായും റസൂല്‍ പൂക്കുട്ടിയുമായുള്ള സംഭാഷണങ്ങളും ഇതേദിവസം നടക്കും.

കേരളത്തിലെ വാസ്തുകലയിലെ പ്രകൃതിയേയും ആധൂനികതയേയും കുറിച്ചുള്ള സെഷന്‍ മൂന്നാംനാള്‍ ഉണ്ടാായിരിക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സന്യാസി മഠങ്ങളിലെ ഉള്ളറകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പങ്കെടുക്കും. അവസാന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് കോളനി അനന്തര നഗരശാസ്ത്രം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നെഹ്രുവിന്റെ ആധുനിക വീക്ഷണതലങ്ങളെ പ്പറ്റി ഡോ. ശശി തരൂര്‍ നടത്തുന്ന
പ്രഭാഷണം സ്‌പെയ്‌സസ് വേദിയെ സംവാദഭൂമിയാക്കും. 


ലിംഗം, ഇടം എന്നിവിടങ്ങളിലെ സമവാക്യങ്ങളെക്കുറിച്ചും, ഇംഗ്ലീഷുകാര്‍ തന്നുപോയ വാസ്തുപാരമ്പര്യത്തെക്കുറിച്ചും, കേരളത്തിന്റെ
പുനനിര്‍മ്മാണം, ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുമൊക്കെ നാലാംനാള്‍ ചര്‍ച്ചകള്‍ നടക്കും. അന്നേദിവസം ഡിസി കിഴക്കേമുറി സ്മാരകപ്രഭാഷണം മാഗ്‌സസെ അവാര്‍ഡ് ജേതാവ് ടിഎം കൃഷ്ണ നിര്‍വഹിക്കും.

ടിഎം കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തകര ബാന്‍ഡിന്റെ റോക്ക് ഷോ, എംടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കിയ കളം തീയറ്റര്‍ ആന്റ റപ്രട്ടറി കേരള അവതരി പ്പിക്കുന്ന മഹാസാഗരം, കലാശ്രീ രാമചന്ദ്ര പുലവറുംസംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും കനകക്കുന്നിന്റെ സായാഹ്നങ്ങളെ കലാ സാന്ദ്രമാക്കും.

പ്രശസ്ത ചിത്രകാരനും ബിനാലെ സംഘാടകനുമായ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷനും പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചല ച്ചിത്രോല്‍സവവും ഫെസ്റ്റിന്റെ മാറ്റ് കൂട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com