വാഹന രജിസ്‌ട്രേഷന്‍ കേസ്; അമല പോളിനെയും ഫഹദിനെയും ഒഴിവാക്കി, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 

വാഹന രജിസ്‌ട്രേഷന്‍ കേസ്; അമല പോളിനെയും ഫഹദിനെയും ഒഴിവാക്കി, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 

ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നിന്ന് അമല പോളിനെയും ഫഹദ് ഫാസിലിനെയും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാജ്യസഭ എംപി കൂടിയായ നടന്‍ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. 

ഫഹദ് പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരില്‍ വാങ്ങിയ വാഹനം കേരളത്തിലെത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടിയെടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അമല പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണെന്നു കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com