'പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി കാശ്മീരില്‍ ഒരു രാഷ്ട്രീയ നേതാവ് പ്രവേശിച്ചു'; കുറിപ്പുമായി എംഎം മണി

പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി കാശ്മീരില്‍ ഒരു രാഷ്ട്രീയ നേതാവ് പ്രവേശിച്ചു - കുറിപ്പുമായി എംഎം മണി
'പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി കാശ്മീരില്‍ ഒരു രാഷ്ട്രീയ നേതാവ് പ്രവേശിച്ചു'; കുറിപ്പുമായി എംഎം മണി

കൊച്ചി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി കാശ്മീരില്‍ ഒരു രാഷ്ട്രീയ നേതാവ് പ്രവേശിച്ചുവെന്ന് സിപിഎം നേതാവും വൈദ്യുതി മന്ത്രിയുമായ എംഎം മണി. അത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നും മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച ശ്രീനഗറില്‍ തങ്ങും. വ്യാഴാഴ്ച പകല്‍  11.30നാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ യെച്ചൂരി എത്തിയത്. കോടതി നിര്‍ദ്ദേശമനുസരിച്ച് സീനിയര്‍ സുപ്രണ്ടന്റ് ഓഫ് പൊലീസ് യെച്ചൂരിയെ അനുഗമിച്ചു. 

പന്ത്രണ്ട് മണിയോടെയാണ് ഗുപ്ക റോഡലുള്ള തരിഗാമിയുടെ വസതിയില്‍  യെച്ചൂരി സന്ദര്‍ശനം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചില്ല. തരിഗാമിയെ കാണാനും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാനുമാണ് സന്ദര്‍ശനമെന്നും കോടതി നിര്‍ദ്ദേശമനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൂടുതല്‍ പ്രതികരണം അതിനുശേഷം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.

തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദ്ദേശിച്ചിരുന്നു  

പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലേക്ക് എത്തിയ രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ഇങ്ങനെ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com